തിങ്കളാഴ്ച മുതൽ അയിലം പാലത്തിലൂടെ കെഎസ്ആർടിസി സർവ്വീസ് ആരംഭിക്കും : സത്യൻ എം.എൽ.എ

 

അയിലം പാലം വഴിയുള്ള കെ.എസ്.ആർ.ടി.സി സർവ്വീസ് 2021 ജനുവരി 18 തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉറപ്പ് ലഭിച്ചതായി ബി സത്യൻ എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. പാലം ഉദ്ഘാടനം ചെയ്യപ്പെട്ട ദിനം മുതലുള്ള പ്രദേശവാസികളുടെ ആഗ്രഹമായിരുന്നു ഇത് വഴി കെ.എസ്.ആർ.ടി. സി ബസ് സർവ്വീസ് .ഇക്കാര്യം പ്രദേശവാസികൾ അഡ്വ.ബി. സത്യൻ എം.എൽ.എയെ അറിയിക്കുകയും സർവ്വീസ് ആരംഭിക്കുമെന്ന് എം.എൽ. എ ഉറപ്പു നൽകുകയും ചെയ്തിരുന്നു. കൊറോണ രോഗവ്യാപനവും ലോക് ഡൗണും നിമിത്തം സർവ്വീസ് ആരംഭിക്കുവാൻ താമസം നേരിടുക ആയിരുന്നു. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന സർവ്വീസ് ലാഭകരമായി നിലനിർത്താനും അതു വഴി കൂടുതൽ സർവ്വീസുകൾ ആരംഭിക്കാനുമുള്ള ജനകീയ സഹകരണം ഉണ്ടാകണമെന്നും എം.എൽ.എ വാർത്താകുറിപ്പിൽ അറിയിച്ചു.