ചിറയിൻകീഴ് താലൂക്കിൽ ജില്ലാ കളക്ടറുടെ പരാതിപരിഹാര അദാലത്ത് നടന്നു

ജില്ലാ കളക്ടറുടെ പരാതിപരിഹാര അദാലത്തിലൂടെ ചിറയിൻകീഴ് താലൂക്കിലെ 38 പരാതികൾക്ക് തീർപ്പായി. വിവിധ സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട് തീർപ്പാകാതെ കിടന്ന 87 പരാതികളാണ് ജില്ലാ കളക്ടർ നവ്‌ജ്യോത്‌ഖോസയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പരിശോധിച്ചത്.ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷനിലെത്തിയ ജില്ലാ കളക്ടർ ഓൺലൈനായാണ് പരാതികൾ കേട്ടത്. അപേക്ഷകർ അക്ഷയകേന്ദ്രങ്ങളിൽനിന്നു ഓൺലൈനായി അദാലത്തിൽ പങ്കെടുത്തു.

കളക്ടറെക്കൂടാതെ ഡെപ്യൂട്ടി കളക്ടർ മോഹനൻനായർ, ചിറയിൻകീഴ് തഹസിൽദാർ ആർ.മനോജ്, ഡെപ്യൂട്ടി തഹസിൽദാർ വേണു, താലൂക്ക് സപ്ലൈ ഓഫീസർ, 19 വില്ലേജ് ഓഫീസർമാർ എന്നിവർ നേരിട്ടും മറ്റു വിവിധ വകുപ്പുദ്യോഗസ്ഥർ ഓൺലൈനായും അദാലത്തിൽ പങ്കെടുത്തു.