Search
Close this search box.

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിച്ചു

eiS4N9U40051

 

നെല്ലനാട് : തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയാണ് നെല്ലനാട് ഗ്രാമ പഞ്ചായത്ത് പരമേശ്വരം വാർഡിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ആർ.എൽ.ശോഭ. ഓൺലൈൻ പഠനം പ്രതിസന്ധിയിലായ പരമേശ്വരം വാർഡിലെ മഠത്തിവിളാകം കോളനിയിലെ താമസക്കാരനായ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ടിവി വാങ്ങി നൽകിയാണ് ശോഭ മാതൃകയായത്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനെത്തിയപ്പോഴാണ് വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിനുള്ള ബുദ്ധിമുട്ട് മനസിലാക്കാൻ കഴിഞ്ഞത്. ഇലക്ഷനിൽ തോറ്റാലും ജയിച്ചാലും വിദ്യാർത്ഥിക്ക് പഠന സൗകര്യമൊരുക്കുമെന്ന് സഹപ്രവർത്തകർക്ക് അന്ന് ഉറപ്പ് നൽകിയിരുന്നു.ആ വാക്കാണ് ഇപ്പോൾ പാലിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ പരാജയപ്പെട്ടെങ്കിലും പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ശോഭ. കോളനിയിൽ നേരിട്ടെത്തി ടിവി കുട്ടിയുടെ രക്ഷാകർത്താവിന് കൈമാറുകയായിരുന്നു. നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ,ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ.വെഞ്ഞാറമൂട് സുധീർ,മുൻ പഞ്ചായത്ത് അംഗം ആർ.അപ്പുകുട്ടൻ പിള്ള,കോൺഗ്രസ് നേതാക്കളായ രാമകൃഷ്ണൻ, ലാൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!