കർഷക സമരത്തിന് അഞ്ചുതെങ്ങിൽ സി പിഐ (എം)ൻ്റെ ഐക്യദാർഢ്യം

138 കോടി ജനങ്ങളുടെ അന്നമൂട്ടുന്ന ഇന്ത്യയിലെ കർഷകർ 50 ദിവസം കൊണ്ട് ഡൽഹിയിൽ നടത്തിവരുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സി.പി.ഐ (എം) അഞ്ചുതെങ്ങ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കായിക്കരയിൽ ധർണ്ണ നടത്തി.മത്സ്യതൊഴിലാളി യൂണിയൻ (സിഐറ്റിയു ) സംസ്ഥാന ട്രഷറർ സി.പയസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ (എം) ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് വി.ലൈജു ലോക്കൽ കമ്മറ്റിയംഗങ്ങളായ ജോസഫിൻ മാർട്ടിൻ ,ആൻ്റണി അഗസ്റ്റിൻ, ആൻ്റോ ആൻറണി തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ.ജറാൾഡ് സ്വാഗതവും ബി.എൻ.സൈജു രാജ് നന്ദിയും പറഞ്ഞു.