Search
Close this search box.

ആറ്റിങ്ങലിൽ ഇൻസ്പെയർ മാനക് പുരസ്കാരം ലഭിച്ച സഹോദരങ്ങളെ ചെയർപേഴ്സൺ അനുമോദിച്ചു

eiBJSNG76967

ആറ്റിങ്ങൽ: കേന്ദ്രസർക്കാരിന്റെ ഇൻസ്പെയർ മാനക് പുരസ്കാരം ലഭിച്ച ഒമ്പതാം ക്ലാസുകാരനായ മാനക് എട്ടാം ക്ലാസുകാരനായ പിയൂഷ് എന്നിവരെയാണ് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അനുമോദിച്ചത്.

സി.എസ്.ഐ സ്കൂളിലെ വിദ്യാർത്ഥികളാണിവർ. വലിയകുന്ന് ഗോകുലത്തിൽ മനോജ് വീണ ദമ്പതികളുടെ മകനാണ് മാനസ്, അദിത്ത് വിദ്യ ദമ്പതികളുടെ മകനാണ് പിയൂഷ്. പരീക്ഷണങ്ങളിലൂടെ ന്യൂതന ആശയ ആവിഷ്കാരത്തിന് സർക്കാർ നൽകുന്ന പുരസ്കാരമാണ് ഇൻസ്പെയർ മാനക്. മുട്ടിന് താഴെ സ്ഥാപിച്ച് പ്രവർത്തിപ്പിക്കാവുന്ന ക്രിതൃമ കാല് കണ്ട് പിടിച്ചതിനാണ് മാനസ് പുരസ്കാരത്തിന് അർഹനായതെങ്കിൽ ബന്ധുവായ പിയൂഷിനെ അർഹനാക്കിയത് വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തിൽ നിർമ്മിക്കാവുന്ന കെട്ടിടം എന്ന ആശയം അവതരിപ്പിച്ചതിനാണ്. പ്രോജക്ട് ഡവലപ്പിംഗിനായി അവാർഡ് തുകയായ 10000 രൂപ വീതമാണ് ഇരുവർക്കും ലഭിച്ചത്.

വളർന്നു വരുന്ന ആറ്റിങ്ങലിന്റെ 2 കുട്ടി ശാസ്ത്രഞ്ജൻമാർക്ക് എല്ലാ വിധ ഭാവുകങ്ങളും ചെയർപേഴ്സൺ ആംശംസിച്ച ശേഷമാണ് തിരികെ മടങ്ങിയത്. വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, വാർഡ് കൗൺസിലർ ഒ.പി.ഷീജ, സി.പി.എം പ്രവർത്തകനായ അയ്യപ്പൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!