Search
Close this search box.

കടയ്ക്കാവൂർ സംഭവം : ഐ ജി ഹർഷിത അട്ടല്ലൂരി അന്വേഷിക്കും

eiS3UU485652

കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചതായി പറയപ്പെടുന്ന സംഭവത്തിന്റെ അന്വേഷണ ചുമതല ഐ ജി ഹർഷിത അട്ടല്ലൂരിക്ക്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി. കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കേസിന്റെ അന്വേഷണ ചുമതല ഐജി ഹർഷിത അട്ടല്ലൂരിക്ക് നൽകിയത്.

മകനെ ലൈംഗികമായി ഉപയോഗിച്ചുവെന്ന പരാതിയിൽ മേലാണ് കടയ്ക്കാവൂർ സ്വദേശിയായ സ്ത്രീയെ അറസ്റ്റ് ചെയ്തത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. കുടുംബവഴക്കിനെ തുടർന്ന് ഭര്‍ത്താവ് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് കുട്ടിയുടെ അമ്മയുടെ വീട്ടുകാർ പറയുന്നത്. എന്നാല്‍ കുട്ടിയുടെ പിതാവ് പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!