Search
Close this search box.

നിർമ്മാണം പൂർത്തിയായ രണ്ട് റോഡുകൾ ഉടൻ നാടിന് സമർപ്പിക്കും : സത്യൻ എംഎൽഎ

eiA7SKZ50186

 

ആറ്റിങ്ങൽ മണ്ഡലത്തിൽ ഉൾപ്പെട്ട പഴയകുന്നുമ്മൽ കിളിമാനൂർ പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന തട്ടത്തുമല – തകരപറമ്പ്‌ – പ്ളാങ്ങൽ തടം – പാപ്പാല റോഡ് 11.25 കിലോമീറ്റർ 10.25 കോടി സംസ്ഥാന മരാമത്ത് ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയായി ഉടൻ നാടിന് സമർപ്പിക്കും. 2019-20 സാമ്പത്തിക വർഷത്തിൽ ബഡ്ജറ്റ് അനുമതി ലഭിച്ചതാണ്. തികച്ചും ഗ്രാമീണ മേഘലയിൽ ഉൾപ്പെട്ട പ്രദേശം ആധുനിക രീതിയിൽ റോഡ് നിർമ്മാണം പൂർത്തിയായതോടെ വികസന രംഗത്ത് വൻ മാറ്റമാവും.

തിരുവനന്തപുരം കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന റോഡാണ്. തട്ടത്തുമല ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു റോഡ് ഒരേ സമയം എംസി റോഡും നാഷണൽ ഹൈവേയും തമ്മിൽ ബന്ധിപ്പിക്കുകയാണ് തട്ടത്തുമല വഴിയും പാപ്പാല വഴിയും പ്രസ്തുത റോഡ് കൈലാസം കുന്ന്-തോപ്പിൽ, മുളയ്ക്കലത്ത് കാവ് വഴി തകരപറമ്പ് വഴി -കല്ലമ്പലം ഭാഗത്തേക്കും, പാരിപ്പള്ളി വഴി കൊല്ലത്തേക്കും പോകാനും തിരികെ വരാനും കഴിയും. മേജർ ഡിക്സ്ട്രിക്ക് റോഡ് MDR ആയി മാറുകയാണ്. ഗതാഗത തടസ്സങ്ങൾ ഉണ്ടാകുമ്പോൾ എളുപ്പത്തിൽ സംസ്ഥാന പാതയിലേക്കും ദേശീയ പാതയിലേക്കും പോകാനും സാധിക്കും. പണികൾ ഏകദേശം പൂർത്തിയായിക്കഴിഞ്ഞു.

ഇതോടൊപ്പം വേഗം പൂർത്തിയായി വരുന്ന കിളിമാനൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെ കടന്ന് പോകുന്ന 8.5 കോടിയിൽ നിർമ്മാണം പൂർത്തിയായി വരുന്ന മലയാമടം – മുളയ്ക്കലത്ത് കാവ് – വഴി പോങ്ങനാട് വരെ നീളുന്ന റോഡുകളുടെ ടാറിങ് ജോലികൾ പൂർത്തിയായി വരുന്നു. നിർമാണ പ്രവർത്തനങ്ങൾ എംഎൽഎ അഡ്വ ബി സത്യൻ പരിശോധിച്ചു. ഈ രണ്ട് റോഡുകളും ഉടൻ തന്നെ നാടിന് സമർപ്പിക്കുമെന്ന് അഡ്വ.ബി.സത്യൻ എം.എൽ.എ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!