Search
Close this search box.

ചാത്തൻപാറ- പറങ്കിമാംവിള – മണമ്പൂർ റോഡിന്റെ നിർമ്മാണ പുരോഗതി എംഎൽഎ വിലയിരുത്തി

ei9KSCV562

മണമ്പൂർ : ചാത്തൻപാറ- പറങ്കിമാംവിള – മണമ്പൂർ റോഡിന്റെ നിർമ്മാണ പുരോഗതി അഡ്വ: ബി. സത്യൻ എം.എൽ.എയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് വിലയിരുത്തി .സംസ്ഥാന സർക്കാർ വാർഷിക ബജറ്റിൽ ഉൾപ്പെടുത്തി 3 കോടി രൂപ അനുവദിച്ച പഞ്ചായത്ത് റോഡിന്റെ നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കുകയായിരുന്നു. ദേശീയ പാതയിലെ ചാത്തമ്പറയെ നിർദ്ദിഷ്ട ദേശീയ പാത ബൈപ്പാസിലെ മണമ്പൂരുമായി ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. ബി.എം & ബി.സി നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. സൈഡ് വാൾ നിർമ്മാണം ഉടൻ പൂർത്തിയാകും. തുടർന്ന് ടാറിംഗ് ജോലികൾ ആരംഭിക്കും.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ .നഹാസ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുഞ്ഞുമോൾ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുധീർ, എം.എ. മനാഫ് , റാഷിദ് , പൊതു മരാമത്ത് (റോഡ്സ് ) അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അജിത്, അസിസ്റ്റൻറ് എഞ്ചിനീയർ രാകേഷ് എന്നിവരും മറ്റ് പൊതുമരാമത്ത് ഉദ്യോഗസ്ഥരും ബി.സത്യൻ എംഎൽഎയോടൊപ്പം പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!