Search
Close this search box.

മംഗലപുരം മുരുക്കുംപുഴ റോഡിൽ വൈദ്യുതി ലൈനിനു മുകളിലൂടെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

ei9WSPY52035

 

മംഗലപുരം : മംഗലപുരം- മുരുക്കുംപുഴ റോഡിൽ കൂറ്റൻ ആഞ്ഞിലി മരം വീണു ഗതാഗതം തടസ്സപ്പെട്ടു.ഇന്ന് രാവിലെ എട്ടു മണിയോടയാണ് റോഡ് വശത്ത് നിന്ന ആഞ്ഞിലി മരം കടപുഴകി വൈദ്യുതി ലൈനിന് മുകളിലും റോഡിലുമായി വീണത്.തുടർന്ന് ആറ്റിങ്ങലിൽ നിന്നും കഴക്കൂട്ടത്ത് നിന്നും രണ്ടു ഫയർ യൂണിറ്റുകൾ എത്തി രണ്ടു മണിക്കൂർ പരിശ്രമിച്ചു വൈദ്യുതി ലൈനിന് മുകളിലും റോഡിലും കിടന്നിരുന്ന മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

ആറ്റിങ്ങൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ജി മനോഹരൻ പിള്ള,കഴക്കൂട്ടം അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എം. റ്റി അനിൽ കുമാർ
എന്നിവരുടെ നേതൃത്വത്തിൽപതിനഞ്ചോളം ഉദ്യോഗസ്ഥർ ചേർന്നാണ് മരം മുറിച്ച് മാറ്റിയത്.

മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുമഇടവിളാകം, വൈസ്പ്രസിഡന്റ്‌ മുരളീധരൻ, സെക്രട്ടറി. ജി. എൻ. ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി. സുഹാസ് ലാൽ, P. W. D. A. E. സുധീഷ്ലാൽ, പൊതുപ്രവർത്തകർ ആയ അജിത് മംഗലപുരം, ലാൽഇടവിളാകം, ഷാജി,പ്രദീപ്, ശോഭരാജ് തുടങ്ങിയവർ നേതൃത്വം നൽകി. സബ് ഇൻസ്‌പെക്ടർ തുളസീധരനും സംഘവും ഒപ്പമുണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!