Search
Close this search box.

നാവായിക്കുളത്ത് കുട്ടിയുമായി കുളത്തിൽ ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി

eiDPP2Y69815

നാവായിക്കുളം : മൂത്ത മകനെ വീടിനുള്ളിൽ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ഇളയ മകനുമായി പിതാവ് കുളത്തിൽ ചാടിയ സംഭവത്തിൽ പിതാവിന്റെ മൃതദേഹം കണ്ടെത്തി. നാവായിക്കുളം നൈനാം കൊണം കാട്ടിൽ വീട്ടിൽ സഫീർ (35) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇളയമകൻ അൻഷാദ് (9) നു വേണ്ടി തിരച്ചിൽ തുടരുന്നു. മൂത്ത മകൻ അൽത്താഫിനെ വീടിനുള്ളിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. നാവായിക്കുളം ശ്രീ ശങ്കര നാരായണ സ്വാമി ക്ഷേത്ര കുളത്തിലാണ് മകനുമായി പിതാവ് ചാടിയത്. ഇയാളുടെ ഓട്ടോ കുളത്തിന് സമീപം നിറുത്തിയിട്ടിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!