Search
Close this search box.

കണ്ടുപിടുത്തങ്ങളുമായി കുട്ടി കുട്ടിശാസ്ത്രജ്ഞർ

eiZGQFI21804

 

കിളിമാനൂർ: സമഗ്രശിക്ഷാ കേരളം കിളിമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിന് ശാസ്ത്രപഥം പരിപാടി സംഘടിപ്പിച്ചു. സ്കൂൾ തലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയേഴ് ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം കുട്ടികളാണ് പ്രോജക്ട് അവതരണം നടത്തിയത്.കുട്ടികളുടെ നിരീക്ഷണപാടവവും അവതരണ മികവും വിധികർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റി. ഉപജില്ലാതലത്തിൽ തെരെഞ്ഞെടുക്കപ്പെട്ട മികച്ച പ്രോജക്ടുകൾ ജില്ലയിൽ അവതരിപ്പിക്കപ്പെടും. പരിപാടിയുടെ ഭാഗമായി ശാസ്ത്ര പ്രദർശനം ബി ആർ സി ഹാളിൽ സംഘടിപ്പിച്ചു.
വിഷയ ക്ലാസുകൾക്ക് നേതൃത്വം കൊടുത്ത അധ്യാപകരെ കിളിമാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.രാജു അനുമോദിച്ചു.

കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് അവതരണ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ സാബു.വി. ആർ അധ്യക്ഷത വഹിച്ചു.ഡയറ്റ് പ്രിൻസിപ്പാൾ ഡോ.ഷീജാകുമാരി മുഖ്യാതിഥിയായി.വാർഡ് മെമ്പർ കൊട്ടറ മോഹൻകുമാർ, സി.ആർ.സി. കോ-ഓർഡിനേറ്റർമാരായ ദീപാമോൾ.കെ.വി, ജയലക്ഷ്മി.കെ.എസ്, എന്നിവർ ആശംസ അർപ്പിച്ചു.ബി.ആർ.സി.പരിശീലകൻ വിനോദ്.ടി.സ്വാഗതം പറഞ്ഞു.
സി.ആർ.സി. കോ-ഓർഡിനേറ്റർ സാജൻ.പി.എ.നന്ദി രേഖപ്പെടുത്തി.അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ബി.ആർ.സി.പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!