Search
Close this search box.

ചെറുതലയ്ക്കൽ പയറ്റുവിള റോഡ് കാട് വെട്ടിത്തെളിച്ച് സഞ്ചാര യോഗ്യമാക്കി

ei8TFX147452

 

തോന്നയ്ക്കൽ : തോന്നയ്ക്കൽ ഭൂതാന കോളനി ചെറുതലയ്ക്കൽ പയറ്റുവിള 16മൈൽ റോഡ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ന്റെയും യൂത്ത് കോൺഗ്രസ്‌ ന്റെയും നേതിർത്വത്തിൽ കാട് വെട്ടി തെളിച് സഞ്ചാര യോഗ്യമാക്കി.16മൈൽ വേങ്ങോട് റോഡിൽ മുറിഞ്ഞ പാലത്തിന്റെ പണിനടക്കുന്നതിനാൽ കുടവൂർ, ചിത്രാഞ്ജലി, പാട്ടത്തിങ്കര, കല്ലുവെട്ടി, വിഷ്ണുമംഗലം, ഗവ എച്ച്എസ്എസ് ജംഗ്ഷൻ എന്നീ സ്ഥലനിവാസികൾ 16മൈൽ എൻ. എച്ചിൽ പോകാനായി ബൈക്ക് യാത്രകരും, കാർ യാത്രകരും, സ്കൂൾ കുട്ടികളും നിരന്തരം സഞ്ചരിക്കുന്ന വഴി കൂടി ആണ് ചിറതലയ്ക്കൽ പയറ്റുവിള റോഡ്. റോഡിന്റെ ഇരു സൈഡിലും കാട് പിടിച്ച അവസ്ഥയിൽ ആണ് റോഡ് കിടന്നിരുന്നത്. മുറിഞ്ഞപാലം ഇല്ലാത്തതിനാൽ ഇ റോഡ് വഴിയാണ് നാട്ടുകാർ 16ആം മൈലിൽ പോകുന്നത്. നിരന്തരം യാത്രക്കാർ കൂടി വന്നിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും നേതൃത്വത്തിൽ റോഡിന്റെ ഇരു സൈഡിലും ഉണ്ടായിരുന്ന കാട് വെട്ടി മാറ്റി നാട്ടുകാർക്ക് യാത്ര യോഗ്യമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!