വർക്കല മരക്കടമുക്കിനു സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ മരം വീണ് യുവാവ് മരിച്ചു.

 

വർക്കല : വർക്കല മരക്കടമുക്കിനു സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ മരം വീണ് യുവാവ് മരിച്ചു. കായിക്കര പുളിത്തിട്ട വീട്ടിൽ വിഷ്ണു (26) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12:45 ഓടെയാണ് സംഭവം.

രണ്ട് യാത്രക്കാരുമായി വർക്കല മരക്കട മുക്കിൽ നിന്ന് ചെറുന്നിയൂർ ഭാഗത്തേക്ക്‌ പോകുന്നതിനിടയിലാണ് ബ്ലോക്ക് ഓഫീസിന് സമീപത്ത് വെച്ച് റോഡ് വശത്ത് നിന്ന് പ്ലാവ് ഓട്ടോയ്ക്ക് മുകളിൽ ഒടിഞ്ഞു വീണത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് ഗുരുതര പരിക്കില്ലെന്നാണ് വിവരം. അപകടത്തിൽ ഓട്ടോ തകർന്നു. വർക്കല ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പോലീസ് സ്ഥിതി ഗതികൾ നിയന്ത്രിച്ചു.