Search
Close this search box.

വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീ പീടിച്ചു

eiC0HZ555448

 

വർക്കല:വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീ പീടിച്ചു.മലബാർ എക്സ്പ്രസിന്റെ ലഗേജ് വാനിലാണ് തീപ്പിടുത്തം ഉണ്ടായത്. ഇന്ന് രാവിലെ 7 അര മണിയോടെയാണ് സംഭവം. തീയും പുകയും ഉയരുന്നത് കണ്ട യാത്രക്കാർ ചങ്ങല വലിച്ച് തീവണ്ടി നിർത്തുകയായിരുന്നു. തുടർന്ന് ട്രെയിൻ ഇടവയിൽ പിടിച്ചിട്ടു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനും തീയണക്കാനും മുന്നിലെത്തിയത്. തുടർന്ന് വർക്കല, പരവൂർ എന്നിവടങ്ങളിൽ നിന്ന് അഗ്നി ശമനസേന സ്ഥലത്തെത്തി 9 മണിയോടെ തീ അണച്ചു.പാർസൽ ബോഗിയിൽ ബൈക്കുകളുണ്ടായിരുന്നു.ബൈക്കുകളുരസിയുള്ള തീപ്പൊരിയിൽ നിന്നാണ് തീപ്പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം മറ്റു ബോഗികളിലേക്ക് തീ പടരാതെ വൻ ദുരന്തം ഒഴിവായി.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!