Search
Close this search box.

ശ്രീകോവിലിന്റെ പൂട്ട് തകർത്ത നിലയിൽ,വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിൽ കവർച്ച

eiCHRG346008

വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിൽ കവർച്ച. പുലർച്ചെ ഒന്നര മണിയോടെയാണ് കവർച്ച നടന്നത്.രാവിലെ പൂജയ്ക്കായി ക്ഷേത്രനട തുറന്നപ്പോഴാണ് കവർച്ച നടന്നതായി പുറത്തറിഞ്ഞത്. ശ്രീകോവിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു.സമീപത്തെ പൂജാസ്റ്റാളിൽ നിന്ന് പണം മോഷ്ടിച്ചിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റി ഓഫിസിന്റെ പൂട്ടും അക്രമികൾ തകർത്തിട്ടുണ്ട്.

വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.എന്നാൽ,ആയിരം രൂപയെ മോഷണം പോയിട്ടുള്ളുവെന്ന് ക്ഷേത്ര അധികൃതർ പൊലീസിനെ അറിയിച്ചു. സി സി ടി വി ദൃശ്യങ്ങളിൽ മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!