കുട്ടികൾക്ക് പഠന സഹായവുമായി ഫ്രണ്ട്സ് ചാരിറ്റബിൾ സൊസൈറ്റി

 

വാമനപുരം : കാൻസർ ബാധിച്ചു അമ്മ മരിച്ച കുട്ടികൾക്ക് പഠന സഹായവുമായി ഫ്രണ്ട്സ് ചാരിറ്റബിൾ സൊസൈറ്റി. ആനച്ചൽ കരിപ്പുക്കൊണത്തു വീട്ടിൽ ഷിബുവിന്റെ ഭാര്യ ജയശ്രീ ആണ് ക്യാൻസർ രോഗം ബാധിച്ചു ഏതാനും ദിവസങ്ങൾക്കു മുൻപ് മരണപ്പെട്ടു. തുടർന്നാണ് അവരുടെ മക്കളായ അനുശ്രീ (14) , അക്ഷരശ്രീ (8) എന്നിവർക്ക് മുന്നോട്ടുള്ള പഠന സഹായത്തിന് ഫ്രണ്ട്സ് ചാരിറ്റബിൾ സൊസൈറ്റി കൈ കോർത്തത്. 35000 രൂപ കുട്ടികളുടെ കുടുംബത്തിന് കൈമാറി