Search
Close this search box.

ബാലികയെ വഴിയിൽ തടഞ്ഞുനിർത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ..

ei1XPJS96107

 

വലിയമല :ഉഴമലയ്ക്കൽ സ്വദേശിയായ ബാലികയെ നടന്നു പോകവേ വഴിയിൽവെച്ച് ബൈക്കിൽ വന്നു തടഞ്ഞുനിർത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അരുവിക്കര, ഇരുമ്പ, മരുതംകോഡ്, വിഎസ് നിവാസിൽ ബിജു (45) ആണ് അറസ്റ്റിലായത്.

ജനുവരി 29ന് രാവിലെ പത്തു മണിയോടുകൂടി ഉഴമലയ്ക്കൽ സ്വദേശിയായ ബാലികയെ നടന്നു പോകവേ വഴിയിൽവെച്ച് ബൈക്കിൽ വന്ന പ്രതി തടഞ്ഞുനിർത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന് വലിയമല പോലീസ് സ്റ്റേഷനിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും ഇന്ന് രാവിലെ 9 മണിയോടുകൂടി സിസിടിവി ദൃശ്യത്തിൽ നിന്നും പ്രതിയെ കുറിച്ചുള്ള വ്യക്തമായ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

നെടുമങ്ങാട് ഡിവൈഎസ്പി ഉമേഷ് കുമാറിൻ്റെ നിർദ്ദേശത്തെത്തുടർന്ന് വലിയമല ഇൻസ്പെക്ടർ മനോജ് കെ.എനിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ധന്യ, ബാബു, സിവിൽ പോലീസ് ഓഫീസർമാരായ ദിലീപ്, രാംകുമാർ, സുരേഷ് ബാബു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!