കിഴുവിലത്ത് വിദ്യാഭ്യാസ പുരോഗതി രേഖ പ്രകാശനവും ലാബ് അറ്റ് ഹോം കിറ്റ് വിതരണോദ്ഘാടനവും നടന്നു

 

ചിറയിൻകീഴ് മണ്ഡലത്തിലെ കിഴുവിലം ഗവ യുപിഎസ് സ്കൂളിൽ വിദ്യാഭ്യാസ പുരോഗതി രേഖ പ്രകാശനവും ലാബ് അറ്റ് ഹോം കിറ്റ് വിതരണോദ്ഘാടനവും നടന്നു. ഡെപ്യൂട്ടി സ്പീക്കർ വി ശശി ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ പിടിഎ പ്രസിഡന്റും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജി ഗോപകുമാർ അധ്യക്ഷതവഹിച്ചു. യുപിഎസ് പ്രഥമാധ്യാപകൻ സതീഷ് കുമാർ സ്വാഗതം ആശംസിച്ചു. ആറ്റിങ്ങൽ ബി ആർ സി യിലെ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ പി സജി മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ,വാർഡ് മെമ്പർ ജി അനീഷ്,ആറ്റിങ്ങൽ എ.ഇ. ഒ ഇ വിജയകുമാരൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു. ബിആർസി അംഗം ലീന നന്ദി രേഖപ്പെടുത്തി.