Search
Close this search box.

ഭാഷാപഠനം സാംസ്ക്കാരികമായ അറിവുകൾ പകർന്നുനൽകും: രാധാകൃഷ്ണൻ കുന്നുംപുറം

ei5XD1W3439

 

നാടിന്റെ സാംസ്ക്കാരത്തെ അടുത്തറിയാൻ ഭാഷാ പഠനംവിദ്യാർത്ഥികളെ സഹായിക്കുമെന്ന് കവി രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. വർക്കല,ശിവഗിരി ശ്രീനാരായണ കോളേജിലെ ഏക ഭാരത് ശ്രേഷ്ഠഭാരത് ക്ലബും ഹിന്ദിവിഭാഗവും സംഘടിപ്പിച്ച അന്തർദേശീയ മാതൃഭാഷാദിനത്തിൽ “മാതൃഭാഷ മലയാളം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാതൃഭാഷാപഠനം സ്വന്തം നാടിന്റെ കഴിഞ്ഞകാല ജീവിതത്തെ കുറിച്ച് അറിവ് പകർന്നു നൽകുന്നു. വ്യത്യസ്തമായ ഭൂപ്രദേശങ്ങളിലെ മനുഷ്യജീവിതങ്ങളും വ്യത്യസ്തമായിരിക്കും. അവ അറിഞ്ഞു നൽകുന്നതിന് വായന സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോളേജ്പ്രിൻസിപ്പാൾ ഡോക്ടർ.കെ.സി.പ്രീത അദ്ധ്യക്ഷയായി. ഹിന്ദി വിഭാഗം അധ്യക്ഷൻ ഡോക്ടർ സജിത്ത്.എസ്.ജെ. ശശി സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികളായ വർഷ, ഭവ്യകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!