Search
Close this search box.

മലയിന്‍കീഴ് സബ്ട്രഷറിക്ക് പുതിയ കെട്ടിടം

eiT5TEJ69296

 

മലയിന്‍കീഴ് സബ് ട്രഷറിക്കായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി റ്റി. എം തോമസ് ഐസക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. മലയിന്‍കീഴ് സബ്ട്രഷറിയുടെ പരാധീനതകള്‍ക്ക് ഇതോടെ പരിഹാരമായി. 1.78 കോടി ചെലവില്‍ ഇരുനിലകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കന്നത്. പെന്‍ഷന്‍ വാങ്ങാനെത്തുന്നവര്‍ക്ക് സൗകര്യമാകും വിധം രണ്ടു കൗണ്ടറുകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

മലയിന്‍കീഴ് സബ്ട്രഷറി ഓഫീസ് പരിസരത്ത് നടന്ന പ്രത്യേക ചടങ്ങില്‍ ഐ.ബി സതീഷ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ട്രഷറി ഡയറക്ടര്‍ എ.എം ജാഫര്‍, ട്രഷറി വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!