സമഗ്ര കൃഷിയ്ക്കും സേവന പശ്ചാത്തല മേഖലയ്ക്കും മുൻഗണന നൽകി മംഗലപുരം ഗ്രാമപഞ്ചായത്തിൽ ബജറ്റ് അവതരിപ്പിച്ചു

 

മംഗലപുരം : മംഗലപുരം ഗ്രാമപഞ്ചായത്ത്‌ 2021-22 ലെ ബജറ്റ് സമഗ്ര കൃഷിക്കും സേവന പശ്ചാത്തല മേഖലയ്ക്കും മുൻഗണന നൽകിയും ദാരിദ്ര്യ ലഘൂകരണം ലക്ഷ്യമിട്ടും മികച്ച ബജറ്റ് പ്രസിഡന്റ് സുമ ഇടവിളാകത്തിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് മുരളീധരൻ അവതരിപ്പിച്ചു. 40.26കോടി രൂപ വരവും 40.04 രൂപ ചെലവും അടങ്ങിയ 2192,016 രൂപയുടെ മിച്ച ബജറ്റുമാണ് പാസാക്കിയത്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പരിമിത സാഹചര്യത്തിൽ പറ്റുന്ന വികസന പ്രവർത്തനങ്ങൾക്കാണ് ബജറ്റിൽ മുൻ‌തൂക്കം. വയോധികർ, ഭിന്ന ശേഷിക്കാർ, കുട്ടികൾ, വനിതകൾ എന്നിവർക്കുള്ള പദ്ധതികൾക്കും തുക വകയിരുത്തിയിട്ടുണ്ട്. പശ്ചാത്തലത്തിൽ ലഭ്യമായ വിഭവങ്ങൾ പരിസ്ഥിതി ആഘാതം കൂടാതെ പരമാവധി പ്രയോജനപ്പെടുത്താനും ബജറ്റ് ഊന്നൽ നൽകുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ വികസനത്തിനും പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്.