സീനിയർ വിഭാഗം(90 കിലോ) ബോഡി ബിൽഡിംങ്ങ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ ട്രിവാൻഡ്രമായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുള്ളയെ ഫ്രറ്റേണിറ്റി മൂവ്മെന്റ ജില്ല കമ്മറ്റി അനുമോദിച്ചു. ജില്ല പ്രസിഡന്റ ആദിൽ അബ്ദുൽ റഹീം ഉപഹാരം കൈമാറി. ജില്ല സെക്രട്ടറി അംജദ് റഹ്മാൻ, മണ്ഡലം കമ്മറ്റിയംഗങ്ങളായ ഫൈസൽ പള്ളിനട, റാഷിദ്, റസീം, ആസിഫ് അലി, അഷ്കർ അലി , സൽമാൻ എന്നിവർ പങ്കെടുത്തു. കണിയാപുരം പള്ളിനട സ്വദേശിയായ അബ്ദുള്ള ടൊയോറ്റയിൽ ടെക്നീഷ്യൻ ആയി ജോലി നോക്കുകയാണ്. അസീസാണ് അബ്ദുള്ളയുടെ പിതാവ്.