Search
Close this search box.

ഒറ്റൂർ കുടുബാരോഗ്യ കേന്ദ്രത്തിൽ സൗര പ്ലാന്റ് സ്ഥാപിച്ചു.

eiQ6B2O50169

 

സൗരോർജ ഉപയോഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ബോർഡ് നടപ്പാക്കി വരുന്ന സൗര പദ്ധതിയിൽ ഉൾപ്പെടുത്തി ഒറ്റൂർ കുടുബാരോഗ്യ കേന്ദ്രത്തിൽ ഏകദേശം നാല് ലക്ഷം രുപ മുതൽ മുടക്കി വൈദ്യുതി ബോർഡ് എട്ട് കിലോവാട്ടിന്റെ സൗര പ്ലാന്റ് സ്ഥാപിച്ചു.പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബക്ഷേമ കേന്ദ്രമായി അതിന്റെ പ്രവർത്തനം വിപുലപ്പെടുത്തുന്ന ഈ അവസരത്തിൽ വർദ്ധിച്ചു വരുന്ന ഊർജ്ജ ഉപയോഗത്തിന് ഈ പദ്ധതി ഏറെ ഉപകാരപ്രദമാണ് എന്ന് പ്ലാന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ പറഞ്ഞു.വരുന്ന ഇരുപത്തിയഞ്ച് വർഷക്കാലം ഈ പ്ലാന്റിന്റെ അറ്റകുറ്റപ്പണികൾ നടത്തി പരിപാലിക്കുന്നത് കെ എസ്സ് ഇ ബി ആണ്. ആരോഗ്യ വകുപ്പിനോ,ഗ്രാമ പഞ്ചായത്തിനോ യാതൊരുവിധ മുടക്ക് ഇല്ലാത്തതാണ് ഈ പദ്ധതി. ഉdഘാടന ചടങ്ങിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബീന, മറ്റ് ജനപ്രതിനിധികൾ, ആരോഗ്യ കേന്ദ്രം ഡോക്ടർ പ്രവീൺ,കെഎസ്സ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ ആർ ആർ ബിജു, മറ്റ് ഉദ്യോഗസ്ഥർ, പൊതു ജനങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!