Search
Close this search box.

ഫോണിൽകൂടി പരിചയപ്പെട്ട ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

eiRQ80522039

 

പള്ളിക്കൽ : മൊബൈൽ ഫോണിൽക്കൂടി പരിചയപ്പെട്ട ഭർതൃമതിയായ യുവതിയെ വലയിലാക്കി പീഡിപ്പിച്ച യുവാവിനെ പള്ളിക്കൽ പോലീസ് പിടികൂടി. പകൽക്കുറി കൊട്ടിയംമുക്ക് മാരംകോട് എച്ച്.കെ മൻസിലിൽ ഫിറോസ്‌ ഖാൻ (30) ആണ് പിടിയിലായത് .യുവതിയുമായി മൊബൈൽഫോൺ വഴി അടുപ്പം സ്ഥാപിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങളും മറ്റും കൈക്കലാക്കിയ പ്രതി ഫോട്ടോകൾ യുവതിയുടെ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീക്ഷണി പ്പെടുത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ പള്ളിക്കൽ പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നിർദ്ദേശാനുസരണം എസ്.ഐ ശരലാലിന്റെ നേതൃത്വത്തിൽ ജി.എസ്.ഐ അജയകുമാർ, സി.പി.ഒ മാരായ വിനീഷ്, ബിനു, ഹോംഗാർഡ് ജയഭന്ദ്രൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത് . ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!