Search
Close this search box.

ഫാമിൽ കയറി ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ആടുകളെ മോഷ്ടിച്ചു, 2 പേർ പിടിയിൽ

ei3KJAM84328

 

പോത്തൻകോട് : ആട് ഫാമിൽ കയറി ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ആടുകളെ മോഷ്ടിച്ച കേസിൽ 2 പേർ പിടിയിൽ.കല്ലിയൂർ, വെള്ളായണി ഭാഗത്ത് പാലപ്പൂര് ചരുവിള പുത്തൻവീട്ടിൽ അപ്പുക്കുട്ടന്റെ മകൻ ചങ്ങാതി എന്നു വിളിക്കുന്ന അജി(43), വെള്ളറട, കൂതാളി,ചിറ്റിക്കര പടിഞ്ഞാറെക്കര പുത്തൻവീട്ടിൽ നിന്നും ആനയറ കടവൂർ പാട്ടത്തിൽ വീട്ടിൽ രാജുവിന്റെ മകൻ ഷാജി (40) എന്നിവരാണ് അറസ്റ്റിലായത്.

ഫെബ്രുവരി 2ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പോത്തൻകോട് ഒരുവാമൂല എന്ന സ്ഥലത്ത് ചെങ്കോട്ടുകോണം ജലയാഭവനിൽ താമസിക്കുന്ന ചാറൽസിന്റെ മകൻ ജസ്റ്റിൻ രാജ് നടത്തിവരുന്ന ആട് ഫാമിൽ കയറി ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ബീറ്റൽ,ഷികോരി എന്നീ ഇനത്തിൽപ്പെട്ട ആടുകളെ ആട്ടോയിലും ബൈക്കിലുമായി അജിയും ഷാജിയും മോഷ്ടിച്ചു കൊണ്ട് പോകുകയായിരുന്നു.

പ്രതികൾ മോഷണത്തിന് മുൻപ് ഫാമിലെത്തി ആടിനെ നിരീക്ഷിക്കുന്നതും അടുത്ത ദിവസം രാത്രിയിൽ വന്ന് ഫാമിൽ കയറി ആട്ടിനെ അഴിച്ച് ആട്ടോ വിളിച്ച് അതിൽ കയറ്റി കൊണ്ടു പോകുന്നതും അവിടെ സ്ഥാപിച്ചിട്ടുള്ള സിസിടീവി ക്യാമറയിൽ കിട്ടിയിട്ടുണ്ട്. ഇതിൽ കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ മറ്റു പ്രതികളെ കുറിച്ചും മറ്റ് ആട് മോഷണങ്ങളെക്കുറിച്ചും വിവരങ്ങൾ ലഭിക്കുവെന്ന് പോലീസ് പറഞ്ഞു.

പോത്തൻകോട് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ഗോപി ഡി, എസ്‌ഐമാരായ അജീഷ് വി എസ്, രവീന്ദ്രൻ കെ ഷാബു, റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീം അംഗങ്ങളായ എസ്‌ഐ ബിജു, സുനിൽ രാജു, എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്‌തു,

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!