പുത്തൻതോപ്പ് കരിഞ്ഞവയലിന് സമീപം കുഴിച്ചിട്ട നിലയിൽ സ്കൂട്ടർ കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരത്തോടെ മനോജിൻ്റെ പുരയിടത്തിലാണ് പുതിയ ബ്രൗൺ കളർ ജൂപ്പിറ്റർ സ്കൂട്ടർ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
വീട് നിർമ്മാണത്തിന് ആവിശ്യമായ മണൽ കുഴിച്ചെടുക്കുന്നതിനിടെയാണ് സ്കൂട്ടർ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കഠിനംകുളം പോലീസ് സ്ഥലത്തെത്തി വാഹനം പുറത്തെടുത്തു . തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൻ്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. ഡോക്ടർ എന്ന് തിരിച്ചറിയുന്ന മുദ്രയും സ്കൂട്ടറിൽ പതിപ്പിച്ചിട്ടുണ്ട്. രജിസ്ട്രഷൻ നമ്പർ ഇല്ലാത്തതിനാൽ വാഹനത്തിൻ്റെ ഉടമയെ പോലീസിന് കണ്ടെത്തുന്നതിനായി കഴിഞ്ഞിട്ടില്ല. സംഭവത്തിൽ കഠിനംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.