Search
Close this search box.

ഗവ യുപിഎസ് വഞ്ചിയൂർ പ്രീ പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക്.

IMG-20230530-WA0008

കുട്ടികളുടെ സർവതോന്മുഖമായ വികാസം ലക്ഷ്യമിട്ടു കൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും ചേർന്ന് സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയ വർണ്ണ കൂടാരം ആറ്റിങ്ങൽ എംഎൽഎ ഒ എസ്‌ അംബിക ഉദ്ഘാടനം ചെയ്തു. കരവാരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ സിന്ധു എസ്സിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രഥമ അധ്യാപിക പുഷ്കല ഡികെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്യാം എസ്.ആർ നന്ദിയും പറഞ്ഞു.

തിരുവനന്തപുരം എസ്എസ്കെ ഡിപിസി എസ്.ജവാദ് പദ്ധതി വിശദീകരണം നടത്തി. കരവാരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീർ രാജകുമാരി, ബ്ലോക്ക് മെമ്പർ കവിത ആർ, സ്വാഗതസംഘം ചെയർമാൻ എം കെ രാധാകൃഷ്ണൻ , സീനിയർ ലക്ചർ ഡോ. സുലഭ വി, കിളിമാനൂർ ബിപിസി വിനോദ് ടി, സിആർസി കോഡിനേറ്റർ ഷീബ കെ, പിടിഎ പ്രസിഡന്റ്‌ സ്വാതി കൃഷ്ണ എംഎസ്, എസ്എംസി ചെയർമാൻ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രീപ്രൈമറി കുട്ടികളുടെ കലാവിരുന്നും ചേക്കു രാജീവിന്റെ ഫിഗർ ഷോയും നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!