Search
Close this search box.

അരുവിക്കരയിൽ ജി സ്റ്റീഫൻ, ആറ്റിങ്ങലിൽ ഒ.എസ്.അംബിക: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥിപ്പട്ടികയായി

ei8IX0346044

 

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥിപ്പട്ടികയായി. സംസ്ഥാന കമ്മിറ്റിയിലെ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ജില്ലാ കമ്മിറ്റികൾ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി പട്ടികയിൽ മാറ്റങ്ങൾ വന്നത്. തിരുവനന്തപുരത്തെ അരുവിക്കര സീറ്റിലേക്ക് ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.മധുവിനെയാണ്. എന്നാൽ ജി.സ്റ്റീഫൻ്റെ പേരാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയര്‍ന്നിരിക്കുന്നത്. നാടാര്‍ സമുദായത്തിൽ നിന്നുള്ള ജി.സ്റ്റീഫനെ ഇറക്കിയാൽ സമുദായിക സമവാക്യങ്ങൾ അനുകൂലമായി വരുമെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ കാട്ടാക്കടയിൽ ഐ.ബി.സതീഷ് വർക്കലയിൽ വി. ജോയ്, വാമനപുരത്ത് ഡി.കെ.മുരളി, ആറ്റിങ്ങലിൽ ഒ.എസ്.അംബിക അരുവിക്കരയിൽ ജി സ്റ്റീഫൻ എന്നിങ്ങനെയാണ് സ്ഥാനാർഥി പട്ടിക.

ആറ്റിങ്ങലിൽ സിറ്റിംഗ് എംഎൽഎ ബി. സത്യൻ ഇപ്രാവശ്യം മത്സരരംഗത്ത് നിന്നും മാറി നിന്നു. രണ്ട് തവണ ജയിച്ച അദ്ദേഹത്തിന് പകരമാണ് ഇത്തവണ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗവും നിലവിലെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബികയെ സ്ഥാനാർഥിയാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!