Search
Close this search box.

ഇടവയിൽ നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു.

ei0JY9M5781

 

വർക്കല ഇടവ വെറ്റക്കടയ്ക്ക് സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം.വർക്കല പരവൂർ റൂട്ടിൽ ഓടുന്ന പാലക്കാവിൽ അമ്മ എന്ന ബസ്സ് ആണ് അപകടത്തിൽ പെട്ടത്. ഭാഗ്യവശാൽ ഇന്ന് ബസ്സിൽ യാത്രക്കാർ കുറവായിരുന്നു. യാത്രക്കാരും ഡ്രൈവറും ബസ്സ് ജീവനക്കാരും ഉൾപ്പെടെ 10ഓളം യാത്രക്കാർ മാത്രമാണ് ബസ്സിൽ ഉണ്ടായിരുന്നത്. 11 കെവി പോസ്റ്റിൽ ഇടിച്ച ബസ് വെറ്റക്കട ജംഗ്ഷന് സമീപം ഉള്ള ആലുംമൂട്ടിൽ പള്ളിയുടെ മതിൽ ഇടിച്ചു തകർത്താണ് നിന്നത്. വൈദ്യുതി കണക്ഷൻ ഓട്ടോമാറ്റിക് ആയി നിലച്ചതിനാൽ വലിയൊരു അപകടം ഒഴിവായി. അപകടത്തിൽ പരിക്കേറ്റവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!