Search
Close this search box.

അഗ്നി സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

eiEJJ4I9788

 

വർക്കല ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ഫയർ സേഫ്റ്റി ദിനാചരണത്തിനോട് അനുബന്ധിച്ച് ഒറ്റൂർ പഞ്ചായത്ത് 3-ംവാർഡിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചേന്നൻകോട് അംഗൻവാടി കെട്ടിടത്തിൽ നടന്ന ക്ലാസ് വർക്കല ബ്ലോക് പഞ്ചായത് പ്രസിഡന്റ്‌ അഡ്വ.സ്മിത സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ഒറ്റൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീന അധ്യക്ഷത വഹിച്ച ചടങ്ങിൽ വർക്കല അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ജി. വേണുഗോപാൽ ക്ലാസ്സ്‌ കൈകാര്യം ചെയ്തു.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആർ. എൽ.സാബു, ഷിബിൻ ഗിരീഷ്, ശ്രീകുമാർ, വി എസ്സ് സുജിത്, സിവിൽ ഡിഫെൻസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ് സ്വാഗതവും, വികസന സമിതി കൺവീനർ പ്രമീള ചന്ദ്രൻ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!