Search
Close this search box.

വീണ്ടും അജ്ഞാതജീവിയുടെ ആക്രമണം, ആടിനെ കൊന്നിട്ട നിലയിൽ കണ്ടെത്തി

eiI2NXG51792

 

കല്ലറ മുളയിൽക്കോണത്ത് അജ്ഞാതജീവിയുടെ ആക്രമണം, ആടിനെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി. മിതൃമ്മല മൂങ്ങോട്ടുകോണം കിഴക്കുംകര പുത്തൻവീട്ടിൽ ബേബിയുടെ ആടിനെയാണ് കടിച്ചുകൊന്നത്. പുലർച്ചെ രണ്ടര മണിയോടെയാണ് സംഭവം. രണ്ടാടുകൾ ഉള്ളതിൽ ഒരു വയസ്സുള്ള പെണ്ണാടിനെയാണ് കഴുത്തിനു കടിച്ചുകൊന്നത്.

തൊഴുത്തിൽനിന്ന്‌ അസാധാരണമായ ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോൾ പുലിയോട് സാദൃശ്യമുള്ള ഒരു ജീവി ഓടിമറയുന്നതു കണ്ടെന്ന് ബേബിയുടെ മകൻ അനിൽകുമാർ പറഞ്ഞു. തുടർന്ന് വാർഡ് അംഗം ഗോപാലകൃഷ്ണൻ നായർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും വ്യക്തമായ സൂചനകൾ ഒന്നും ലഭിച്ചില്ല. ഇക്കഴിഞ്ഞ ദിവസം താഴേ പാങ്ങോടിൽ ഒരു വീട്ടിൽ വളർത്തിയിരുന്ന മുപ്പതോളം മുയലുകൾ അജ്ഞാതജീവിയുടെ ആക്രമണത്തിൽ ചത്തിരുന്നു.

https://attingalvartha.com/2021/03/hotel-bright-attingal-march-25-opened/

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!