Search
Close this search box.

മണമ്പൂരിൽ കുഴിയിൽ വീണ പശുവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

ei9DS4U60465

 

മണമ്പൂർ : മണമ്പൂർ പഞ്ചായത്തിൽ തോട്ടയ്ക്കാട് തെങ്ങുവിള വീട്ടിൽ തുളസീമണി അമ്മയുടെ പശു വീടിനു മുൻവശത്തെ വയലിൽ കൃഷിക്കാവശ്യത്തിനുള്ള വെള്ളം ലഭിക്കുന്നതിനു വേണ്ടി എടുത്ത കുഴിയിൽ വീണു. ആറ്റിങ്ങൽ അഗ്നിശമന നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ സേന സംഭവ സ്ഥലത്തെത്തി. ഫയർമാൻ ഡ്രൈവർ അഷ്റഫ് കുഴിയിലിറങ്ങി മറ്റു സേനാംഗങ്ങളുടെയും നാട്ടുകാരുടേയും സഹായത്താൽ പശുവിനെ പുറത്തെത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!