Search
Close this search box.

നഗരൂർ ഉദയാ ലൈബ്രറിക്ക് കെട്ടിടം നിർമ്മിക്കുന്നതിനു ധനകാര്യ വകുപ്പിൻ്റെ പ്രത്യേക അനുമതി

ei0NU8C97210

 

ആറ്റിങ്ങൽ എം.എൽ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും നഗരൂർ ഉദയാ ലൈബ്രറിക്ക് കെട്ടിടം നിർമ്മിക്കാർ 24 ലക്ഷം രൂപ  ചിലവഴിക്കുന്നതിനുള്ള ധനകാര്യ വകുപ്പിൻ്റെ പ്രത്യേക അനുമതി ലഭിച്ചുവെന്ന് അഡ്വ ബി സത്യൻ എംഎൽഎ. സാധരണ ലൈബ്രറിക്ക് കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകാറില്ല. ഉത്തരവ് നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്ഡി.സ്മിതക്ക് ലൈബ്രറിയിൽ വെച്ച് എംഎൽഎ അഡ്വ.ബി സത്യൻ കൈമാറി.

1957 ൽ സ്ഥാപിതമായ ലൈബ്രറി കെട്ടിടം തകർച്ചയുടെ വക്കിലാണ്. നഗരൂരിൻ്റെ സാംസ്ക്കാരിക സാമൂഹ്യ രംഗത്ത് വലിയ സംഭാവന നൽകിയിട്ടുള്ള സ്ഥാപനമാണ്. ഇവിടെ ഒരു പുതിയ കെട്ടിടം പണിയുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ഗ്രന്ഥശാല ഭാരവാഹികളായ എം. ഷിബു. സുകേശൻ എന്നിവരുടെ അഭ്യർത്ഥന മാനിച്ചാണ് 2020-21 സാമ്പത്തിക വർഷത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തി എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 24 ലക്ഷം രൂപക്കുള്ള ഇരുനില കെട്ടിടത്തിൻ്റെ എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതിക്കായ് സർക്കാരിന് സമർപ്പിച്ചത്. തുടർന്ന് ധനകാര്യ വകുപ്പിൻ്റെ പ്രത്യേക അനുമതി കൂടി വേണമായിരുന്നു. ഇപ്പോൾ ധനകാര്യ വകുപ്പിൻ്റെ അനുമതിയും ലഭിച്ചു. തുടർന്ന് ഭരണസാങ്കേതിക അനുമതികൾ വാങ്ങി ടെണ്ടർ നടപടിയിലെക്ക് കടക്കും. നഗരൂർ ജംഗ്ഷനിൽ പോലീസ് സ്റ്റേഷനൊട് ചേർന്നാണ് ഗ്രന്ഥശാല. നിലവിലെ പഴയ കെട്ടിടം പൊളിച്ച് മാറ്റിയാണ് പുതിയ കെട്ടിടം പണിയുന്നത്. രണ്ട് നിലകളിലായി റീഡിങ് റൂം, ലൈബ്രറി, കോൺഫറൻസ് ഹാൾ എന്നിവയും ഉൾപ്പെടും. കിളിമാനൂർ ബ്ലോക്ക് ഇൻജിനിയറിഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത, വൈസ് പ്രസിഡന്റ് അബിശ്രീരാജ് പഞ്ചായത്ത് മെമ്പർമാരായ ആർഎസ് രേവതി, കെ.ശ്രീലത, നിസാമുദ്ദീൻ നാലപ്പാട് ഗ്രന്ഥശാല പ്രവർത്തകരായ സുകേശൻ, അമർജ്യോതി, സജീവ്, രജിത്ത് സിപിഐ എം ലോക്കൽ കമ്മറ്റി സെക്രട്ടറി എം.ഷിബു എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!