Search
Close this search box.

നാവായിക്കുളം മടന്തപ്പച്ച ഭാഗത്ത് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാർ

ei2JH6A88851

 

നാവായിക്കുളം : നാവായിക്കുളം പഞ്ചായത്തിലെ 10ആം വാർഡ് പരിധിയിൽ വരുന്ന മടന്തപ്പച്ച കരവായിക്കോണം തയ്ക്കാവിനടുത്ത് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാർ പറയുന്നു. ഇന്ന് രാത്രി 10 മണിയോടെയാണ് ഒരു വീടിന്റെ പരിസരത്ത് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി പറയുന്നത്.വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി കിളിമാനൂർ ഭാഗങ്ങളിലും വാമനപുരം വെഞ്ഞാറമൂട് ഭാഗങ്ങളിലും പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. എന്നാൽ ഏത് ജീവിയാണെന്ന് ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. വനം വകുപ്പ് വിവിധ സ്ഥലങ്ങളിൽ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. മാത്രമല്ല രാത്രികാല പട്രോളിംങും ശക്തമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!