Search
Close this search box.

നെടുമങ്ങാട്ട് നിന്നും ഒന്നര കിലോ കഞ്ചാവ് പിടികൂടി

eiS6UKR83494

 

നെടുമങ്ങാട് : തിരുവനന്തപുരം സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി .അനികുമാറിന്റെ നിർദ്ദേശാനുസരണം സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി ആർ മുകേഷും കുമാറും സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ നെടുമങ്ങാട് കല്ലയം വട്ടവിള ജംഗ്ഷനിൽ നിന്നും ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. നെടുമങ്ങാട് വട്ടപ്പാറ ചിട്ടിമുക്ക് കരുണാഭവനിൽ ഷാജി കോവളം എന്നു വിളിക്കുന്ന ഷാജിയെ (32)യാണ് എൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്.

പ്രിവന്റിവ് ഓഫീസർ ഹരികുമാർ, ഷാജഹാൻ, രാജേഷ് കുമാർ ആർ സിവിൽ എക്‌സൈസ് ഓഫിസർമാരായ സുബിൻ, രാജേഷ്, ഷംനാദ്, ശ്രീലാൽ, രതീഷ് മോഹൻ, ബിജു എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!