Search
Close this search box.

നെടുങ്ങണ്ട റസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും

eiATRO471804

 

അഞ്ചുതെങ്ങ് പഞ്ചായത്ത് നെടുങ്ങണ്ടയിൽ രണ്ടു, മൂന്നു വാർഡുകകൾ ചേർത്ത് രൂപീകരിച്ച നെടുങ്ങണ്ട റസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നെടുങ്ങണ്ട വിടുതി വിളാകം ക്ഷേത്രം ഹാളിൽ വച്ചു നടന്നു.
യോഗം ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സരിത ബിജു, ദിവ്യാ ഗണേഷ് എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്‌തു. പി. വിമൽ രാജ്, അജയകുമാർ,വൈ ശശാങ്കൻ, യു. കെ. മണി, ശരത് ചന്ദ്രൻ, ഷിബു എന്നിവർ സംസാരിച്ചു. സജീവ് സ്വാഗതവും മുബാറക് നന്ദിയും രേഖപെടുത്തി.
യോഗത്തിൽ ശ്യാം(പ്രസിഡന്റ്‌ ) മുബാറക്(വൈസ് പ്രസിഡന്റ്‌ ) ശരത് ചന്ദ്രൻ(സെക്രട്ടറി )
നിധിൻ, അജയകുമാർ(ജോയിന്റ് സെക്രട്ടറിമാർ )
വിജയ് വിമൽ(ട്രഷറർ )എന്നിവർ ഉൾപ്പെടെ ഇരുപത് അംഗ ഭരണ സമതിയെ തെരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!