Search
Close this search box.

ബസിൽ വച്ച് മാല പിടിച്ചു പറിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ

ei5EOU644573

 

പാലോട് : പാലോട് സ്റ്റേഷൻ പരിധിയിൽ ബസ്സിൽ യാത്ര ചെയ്ത സ്ത്രീയുടെ സ്വർണ്ണ മാല കവരാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി അണ്ണാനഗർ, ഓടത്തെരുവിൽ സാവിത്രിയുടെ മകൾ കല്യാണി (38) അണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോട് കൂടി പാലോട് – വിതുര റൂട്ടിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസിൽ ആണ് സംഭവം നടന്നത്. ബസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നടത്തിയ പരിശോധനയിൽ മാല കാണാത്തതിനെ തുടർന്ന് സമീപത്തിരുന്ന സ്ത്രീയെ പറ്റി നടത്തിയ അന്വേഷണത്തിലാണ് പാലോട് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ വച്ച് പ്രതിയെ പിടികൂടിയത്. പിടികൂടിയപ്പോൾ ഗർഭിണിയാണെന്നും പറഞ്ഞ് രക്ഷപെടാൻ ശ്രമിച്ചു. തുടർന്ന് ഗവ ആശുപത്രിയിൽ കൊണ്ടുപോയി നടത്തിയ പരിശോധനയിൽ ഗർഭിണിയല്ല എന്നു മനസ്സിലാക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്യുകയും ചെയ്തു.

പാലോട് പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. കെ മനോജിന്റെ മേൽനോട്ടത്തിൽ, ജിഎസ്ഐ സാം രാജ്, എ. എസ്‌.ഐ അജി , എസ്. സി. പി.ഒ ബിജു , മനു, സുനിത, ഷൈലബീവി, നസീഹത് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!