Search
Close this search box.

വി. ശശിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു.

eiVX1KG43519

 

“ഉറപ്പാണ് എൽഡിഎഫ്, ഒപ്പമുണ്ട് എസ് എഫ് ഐ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ചിറയിൻകീഴ് അസംബ്ലി നിയോജക മണ്ഡലം ഇടതുപക്ഷ മുന്നണി സ്ഥാനാർഥി വി. ശശി യുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു.
എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് വിദ്യാർത്ഥി കൂട്ടായ്മ നടന്നത്.
എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണുരാജ് വിദ്യാർത്ഥി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ. ജെറാൾഡ് , എസ്.പ്രവീൺ ചന്ദ്ര എന്നിവർ സംസാരിച്ചു. എസ് എഫ് ഐ ലോക്കൽ കമ്മിറ്റി പ്രസിഡന്റ് നവ്യ.എസ്. രാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജയ് വിമൽ സ്വാഗതവും ജിതിൻ നന്ദിയും രേഖപെടുത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!