Search
Close this search box.

പിതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ

eiE3Q8S35836

 

പള്ളിക്കൽ :പിതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ.പള്ളിക്കൽ നെട്ടയം മുതിയക്കോണം കവിത ഹൗസിൽ ശരത് ( 28 ) ആണ് അറസ്റ്റിലായത്. മർദ്ദനത്തിൽ പിതാവ് കമല (56) നാണ് പരിക്കേറ്റത്. കഴിഞ്ഞ 24 ന് ആയിരുന്നു സംഭവം. മകന്റെ നിരന്തര ഉപദ്രവം മൂലം പിതാവ് കമലൻ സഹോദരിയുടെ വീട്ടിലാണ് താമസിച്ചുവന്നത്. മദ്യ ലഹരിയിൽ പ്രതി അവിടെയുമെത്തി കമലനെ അതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഇരു കൈകളുടെയും അസ്ഥികൾ പൊട്ടി. തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയ ശേഷം കമലൻ നൽകിയ പരാതിയിൽ പള്ളിക്കൽ എസ് ഐ ശരലാലിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർ വിനീത്, ഹോം ഗാർഡ് ജയഭദ്രൻ എന്നിവരടങ്ങിയ സംഘം ഒളിവിലായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!