Search
Close this search box.

സൗഹൃദ റെസിഡൻസ് അസോസിയേഷൻ- നാലാം വാർഷികവും പാലിയേറ്റീവ് അവാർഡ് ദാനവും

IMG_20240123_165719

കല്ലമ്പലം: റസിഡൻസ് അസോസിയേഷനുകൾക്ക് മാതൃകയായി പാലിയേറ്റീവ് പ്രവർത്തനവും സാമൂഹ്യ പ്രവർത്തനവും കൈകോർത്തു കടുവയിൽ സൗഹൃദ അസോസിയേഷൻ.

അസോസിയേഷൻ്റെ നാലാമത് വാർഷികത്തിൽ
തിരുവനന്തപുരം ജില്ലയിലെ മികച്ച പാലിയേറ്റീവ് പ്രവർത്തകനായി നന്ദിയോട് പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി സ്ഥാപകൻ  കെ. ശിവദാസനെ തിരഞ്ഞെടുത്തു. പതിനായിരം രൂപയും പ്രശംസാ ഫലകവും അടങ്ങിയതാണ് ‘സൗഹൃദ’   അവാർഡ്.
അസോസിയേഷൻ്റെ വാർഷിക ഉത്ഘാടനം ആറ്റിങ്ങൽ എം. പി. അടൂർ പ്രകാശും പാലിയേറ്റീവ് സമ്മേളന ഉത്ഘാടനം ഗാന്ധി ഭവൻ ജനറൽ സെക്രട്ടറി ഡോക്ടർ സോമരജനും നിർവഹിച്ചു.

‘സൗഹൃദ’ പ്രസിഡന്റ്‌ പി. എൻ. ശശിധരൻ അധ്യക്ഷനായി.അടൂർ പ്രകാശ് എം.പി.യും പത്തനാപുരം ഗാന്ധി ഭവൻ ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ഡോക്ടർ പുനലൂർ സോമരജനും ചേർന്ന് കെ. ശിവദാസന് അവാർഡ് സമ്മാനിച്ചു.

സമ്മേളനത്തിൽ ട്രിവാൻഡ്രം ഇനിഷിയേറ്റിവ് ഇൻ പാലിയേറ്റീവ് കെയർ (ടിപ്‌സി)ചെയർമാൻ ഫാദർ സി. പി. ജസ്റ്റിൻ ജോസ് മുഖ്യ പ്രഭാഷണം നടത്തി. മറ്റുള്ളവരുടെ വേദന   നമ്മുടെ കൂടിയാകുമ്പോൾ മാത്രമാണ് സ്വാന്തനപരിപാലനം ആകുന്നതെന്നും അത് കഷ്ടപ്പെട്ട് ചെയ്യുകയല്ല, ഇഷ്ടപ്പെട്ടു ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

തുടർന്ന് കോൺഫെഡറേഷൻ ഓഫ് നാഷണൽ എൻ. ജി. ഓ. യുമായി സഹകരിച്ചു  നടത്തി വരുന്ന വനിതാ-സാമൂഹിക പുരോഗതി പദ്ധതി വഴി നൽകി വരുന്ന തൊഴിൽ ഉപകരണങ്ങളുടെ (ലാപ്ടോപ്, തയ്യൽ യന്ത്രം, കോഴിക്കൂട്, ഇരുചക്ര വാഹനം) വിതരണം ടിപ്സി പ്രസിഡന്റും വെങ്ങാന്നൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്റുമായ ആർ. എസ്. ശ്രീകുമാർ നിർവഹിച്ചു.

ചെന്നൈ ഐ ഐ ടി യിൽ നിന്നും എറോസ്പേസ് എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ഡോക്ടർ ഐ. ബി.അരവിന്ദ്, ചാന്ദ്രയാൻ പദ്ധതിയിൽ അംഗമയിയുന്ന ഇസ്രോ ശാസ്ത്രജ്ഞൻ വെട്ടൂർ കെ ശശി, ആദ്യ പരീക്ഷയിൽ എം.ആർ.സി.ഓ.ജി. കരസ്തമാക്കിയ ഡോക്ടർ ബേബി ഷെറിൻ, മികച്ച സംരംഭക അവാർഡ് ജേതാവായ കൈരളി ഗ്രൂപ്പ്‌ എം. ഡി. നാദർഷാ എന്നീ വിശിഷ്ട വ്യക്തികളെ ചടങ്ങിൽ എം പി. അടൂർ പ്രകാശ് പൊന്നാടയും ഫലകവും നൽകി ആദരിച്ചു.

സാന്ത്വനം ഏകാൻ അയൽക്കണ്ണികൾ എന്ന ആശയത്തെ അന്വർഥമാക്കി പ്രവർത്തിക്കുന്ന സൗഹൃദ ഹോം കെയർ ടീമിനെ അവാർഡ് ജേതാവായ കെ. ശിവദാസൻ പ്രശംസിച്ചു.

ചടങ്ങിൽ കല്ലമ്പലം പോലീസ് എസ്. എച്.ഒ .വിജയ രാഘവൻ വി. കെ., ബിഗ്‌ബോസ് സീരിയൽ താരം തോന്നായ്ക്കൽ മണികണ്ഠൻ, മണമ്പൂർ ഗവണ്മെന്റ് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്യാം ജി വോയിസ്‌, സൗഹൃദ പാലിയേറ്റീവ് അഡ്വൈസർ ഡോക്ടർ എം. ജെ. അസ്ഹർദീൻ, ടിപ്സി സെക്രട്ടറി വിനേഷ്, സൗഹൃദ സെക്രട്ടറി ഖാലിദ് പനവിള, എക്സിക്യൂട്ടീവ് മെമ്പർ എ. എസ്. അജയ കുമാർ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!