Search
Close this search box.

ഉയർന്ന വിജയം നേടിയ എസ്പിസി വിദ്യാർഥികൾക്ക് പോലീസിന്റെ മികവ് പുരസ്‌കാരം

ei7KDCU21914

 

അരുവിക്കര: സ്റ്റുഡന്റ് പോലീസ് കേഡറ്റ് തിരുവനന്തപുരം റൂറൽ ജില്ലയിൽപ്പെട്ട എസ്.പി.സി.യിൽ കേഡറ്റായിട്ടുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ എല്ലാ വിഷയത്തിനും എപ്ലസ് മാർക്ക് നേടിയ 250 വിദ്യാർഥികൾക്ക് പോലീസിന്റെ മികവ് പുരസ്‌കാരം സമ്മാനിച്ചു.

ജില്ലാ പോലീസ് മേധാവി പി.കെ.മധു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നെടുമങ്ങാട് ഡിവൈ.എസ്.പി. ജെ.ഉമേഷ് കുമാർ അദ്ധ്യക്ഷനായി. എക്‌സൈസ് വിജിലൻസ് ഓഫീസർ മുഹമ്മദ് ഷാഫി, ജില്ലാ നോഡൽ ഓഫീസർ ടി.അനിൽകുമാർ, അരുവിക്കര സി.ഐ. പി.എം.ബൈജു, പ്രിൻസിപ്പൽ ബേബി റാണി, വൈസ് പ്രിൻസിപ്പൽ എൻ.മോളി, പി.ടി.എ. പ്രസിഡന്റ് ഇ.മോഹനൻ, അസി. ജില്ലാ നോഡൽ ഓഫീസർ ടി.എസ്.അനിൽകുമാർ, എസ്.എം.സി. ചെയർമാൻ എസ്.മണികണ്ഠൻ എന്നിവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!