Search
Close this search box.

വർക്കലയിൽ പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ

eiGK94453246

 

വർക്കല : വർക്കലയിലെ തുണിക്കടകളിൽ കയറി പോലീസ് ഉദ്യോഗസ്ഥൻ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു വസ്ത്രങ്ങൾ വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. വർക്കലയിലെ പ്രധാന തുണിക്കടകളിൽ കയറി വസ്ത്രങ്ങൾ വാങ്ങിയിട്ട് വർക്കല പോലീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പൈസ കൊടുക്കാതെ മുങ്ങിയ പോരേടം സ്വദേശിയായ മിഥിലാജ് മൻസിലിൽ മിഥിൽ രാജ് (32) നെയാണ് വർക്കല പോലീസ് പിടികൂടിയത്.

ഇയാൾ തുണിക്കടകളിൽ കയറിയ ശേഷം 2000 രൂപയോളം വിലവരുന്ന തുണിത്തരങ്ങൾ വാങ്ങിയ ശേഷം ക്യാഷ് കൗണ്ടറിൽ പണം അടക്കുന്ന സമയത്ത് എ ടി എം കാർഡിൽ പണമില്ലന്നും വർക്കല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്നും തെറ്റിദ്ധരിപ്പിച്ച് പണം അടുത്ത ദിവസം തരാമെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്.

പ്രതി സമാനമായ തട്ടിപ്പുകൾ മറ്റു സ്ഥലങ്ങളിൽ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരുന്നു. വർക്കല സി ഐ ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ എസ് ഐ സേതു കുമാർ,ലാൽ, എ എസ് ഐ രാധാകൃഷ്ണൻ, ഫാറൂഖ് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!