Search
Close this search box.

വെഞ്ഞാറമൂട്ടിൽ 2397പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.

Adobe_20210301_185639

 

വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ 2397 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടികൂടി. വില്പന നടത്തിവന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു.
നെല്ലനാട് സ്വദേശി വിശ്വംഭരന്റെ മകൻ ബൈജുകുമാർ, കോലിയക്കോട് അരുൺ നിവാസിൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ അരുൺ ജി നായർ എന്നിവരെയാണ് അവരുടെ വാഹനം ഉൾപ്പെടെ പോലീസ് പിടികൂടിയത്.

തിരുവനന്തപുരം റൂറൽ എസ്പി കെ. മധുവിന്റെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി ബി ഗോപകുമാറിന്റെ നേതൃത്വത്തിൽ നടന്ന റൈഡിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടികൂടിയത്. വെഞ്ഞാറമൂട് എസ്എച്ച്ഒ രതീഷ്, എസ്‌ഐ സുജിത്. ജി. നായർ, വനിത എസ്‌ഐ ശ്യാമ, സിപിഒമാരായ ബിജു, മഹേഷ്‌, സജി, ഉമേഷ്‌, എന്നിവരടങ്ങുന്ന സംഘം നടത്തിയ റെയ്‌ഡിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ വെഞ്ഞാറമൂട് പോലീസ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!