Search
Close this search box.

സിആര്‍പിഎഫ് ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് ഒഴിവുകളിലേക്ക് ഏപ്രില്‍ 7 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

eiANAOC4014

 

പള്ളിപ്പുറം സിആര്‍പിഎഫ് കോമ്പോസിറ്റ് ആശുപത്രിയിലെ നാല്
സ്പെഷ്യലിസ്റ്റുകളുടെ ഒഴിവുകളിലേക്ക് 2021 ഏപ്രില്‍ 7 ന് രാവിലെ
9 മണിക്ക് പള്ളിപ്പുറം സിആര്‍പിഎഫ് കോമ്പോസിറ്റ് ആശുപത്രിയില്‍ വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഒഫ്താല്‍മോളജി, പത്തോളജി, മെഡിസിന്‍, അനസ്തീഷ്യ എന്നീ നാല് സ്പെഷ്യലിസ്റ്റ് തസ്തികളിലേക്കാണ് നിയമനം. അപേക്ഷകര്‍ ഇന്റര്‍വ്യൂ തീയതിയില്‍ 70 വയസ്സിന്താഴെ പ്രായമുള്ളവരായിരിക്കണം. ബന്ധപ്പെട്ട
സ്പെഷ്യലൈസേഷനില്‍, ബിരുദാനന്തര ബിരുദമോ പിജി ഡിപ്ലോമയോ, ബിരുദാനന്തര ബിരുദത്തിനുശേഷമുള്ള ഒന്നരവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ പിജി ഡിപ്ലോമക്കുശേഷമുള്ള രണ്ടര വര്‍ഷത്തെ പ്രവൃത്തി പരിചയമോ ഉണ്ടായിരിക്കണം. ഇന്റര്‍വ്യൂവിന് എത്തുന്നവര്‍, ബിരുദം, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും, ഏത് തസ്തികയിലേക്കാണ് എന്ന് സൂചിപ്പിക്കുന്ന വെള്ളക്കടലാസില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയും, അഞ്ച് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൈയ്യില്‍ കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2750380, 2754242 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!