Search
Close this search box.

തോട്ടയ്ക്കാട് പാലത്തിന് സമീപം നിയന്ത്രണംവിട്ട കാർ നിർത്തിയിട്ടിരുന്ന കാറിലിടിച്ച് അപകടം

Adobe_20210414_112442

 

കല്ലമ്പലം : ദേശീയ പാതയിൽ തോട്ടയ്ക്കാട് പാലത്തിന് സമീപം നിയന്ത്രണംവിട്ട കാർ നിർത്തിയിട്ടിരുന്ന കാറിലിടിച്ച് അപകടം. ഇന്ന് രാവിലെ 10 അര മണിയോടെയാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറാണ് റോഡ് വശത്ത് നിർത്തിയിട്ടിരുന്ന നാവായിക്കുളം ഡീസന്റ്മുക്ക് സ്വദേശിയുടെ കാറിന് പിന്നിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്വിഫ്റ്റ് കാർ പൊങ്ങി ചരിഞ്ഞു റോഡിലേക്ക് വീണു. ഉടൻ തന്നെ അതുവഴി വന്ന യാത്രക്കാർ കാറിന്റെ ചില്ല് പൊട്ടിച്ചു കാറിനുള്ളിൽ ഉള്ളവരെ പുറത്തെടുക്കാൻ നോക്കിയെങ്കിലും അത് ബുദ്ധിമുട്ട് ആണെന്ന് മനസ്സിലാക്കി കാർ തള്ളി മറിച്ച് നേരെ ആക്കിയ ശേഷം അവരെ പുറത്തെടുത്തു. നിർത്തിയിട്ടിരുന്ന കാറിൽ ഉണ്ടായിരുന്നയാൾക്ക് പരിക്കുണ്ട്. 3 പേരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!