അഞ്ചുതെങ്ങിൽ കുടിവെള്ള ക്ഷാമം രൂക്ഷം

 

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഗ്രാമ പഞ്ചയാത്തിൽ വീണ്ടും കുടിവെള്ള ക്ഷാമം അതി രൂക്ഷം. അഞ്ചുതെങ്ങിലെ വീടുകൾക്ക് മുന്നിലും പൊതു പൈപ്പുകൾക്ക് മുന്നിലും ഒഴിഞ്ഞ കുടങ്ങളും ബക്കറ്റുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വല്ലപ്പോഴും ടാങ്കറുകളിൽ എത്തിക്കുന്ന വെള്ളമാണ് ആകെയുള്ള ആശ്രയം.

കടലിന്റെയും കായലിന്റെയും നടുവിൽ സ്ഥിതിചെയ്യുന്ന ഗ്രാമമായതിനാൽ തന്നെ കിണറുവെള്ളവും ഉപയോഗിക്കാൻകഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ഒരാഴ്ചകാലമായി പ്രദേശത്ത് പൂർണ്ണമായും കുടിവെള്ളം നിലച്ച മട്ടാണ്. കയർ മത്സ്യമേഖലയെ ആശ്രയിച്ച് കഴിയുന്ന ഇവിടുത്തുകാരിൽ പലരും പണമടച്ച് വാട്ടർ കണക്ഷൻ എടുത്തിട്ടുള്ളവരാണ്.

ആറ്റിങ്ങൽ വാട്ടർ അതോറിറ്റിയിലെ ടാങ്കർ വൃത്തിയാക്കുന്ന ജോലി നടക്കുന്നതിനാലാണ് വെള്ളം മുടങ്ങുന്നതെന്ന് അധികൃതർ പറയുന്നത്, എന്നാൽ അഞ്ചുതെങ്ങിലെ കുടിവെള്ള ക്ഷാമം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നാണ് നാട്ടുകാർ പറയുന്നത്.ഓരോ ഇലക്ഷന്കളിലും മുന്നണികൾ കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകാര്യങ്ങൾ പരിഹരിക്കുമെന്ന ഉറപ്പു നൽകി വോട്ട് നേടുമെങ്കിലും ജയിച്ചാൽ ഈ പ്രശ്നങ്ങൾക്കെതിരെ മുഖം തിരിക്കുന്ന നിലപാടാണ് പ്രദേശവാസികൾ കുറ്റപ്പെടുത്തി.