ആറ്റിങ്ങലിൽ മണ്ണ് പരിശോധിക്കാൻ ഇരുമ്പ് കമ്പി താഴ്ത്താൻ ശ്രമിക്കുന്നതിനിടെ 11 കെ.വി.ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 3 പേർക്ക് പരിക്ക്

 

ആറ്റിങ്ങൽ :ആറ്റിങ്ങലിൽ മണ്ണ് പരിശോധിക്കാൻ ഇരുമ്പ് കമ്പി ഭൂമിയിൽ താഴ്ത്താൻ ശ്രമിക്കുന്നതിനിടെ 11 കെ.വി.ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 3 പേർക്ക് പരിക്ക്.അരുവിക്കര സ്വദേശികളായ രാജീവ്(36), നെൽസൺ(57), സതീഷ് (49) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 10 മണിയോടെ ആറ്റിങ്ങൽ കരിച്ചയിൽ പാടിക്കവിളാകം ദേവീക്ഷേത്രത്തിന് സമീപമാണ് സംഭവം.മണ്ണ് പരിശോധിക്കാൻ ഇരുമ്പ് കമ്പി ഭൂമിയിൽ താഴ്ത്താൻ ശ്രമിക്കുന്നതിനിടെ 11 കെ.വിലൈനിൽ തട്ടിയാണ് അപകടം സംഭവിച്ചത്.പരിക്കേറ്റവരെ ഉടൻ തന്നെ വലിയകുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം