Search
Close this search box.

സൈക്ലത്തോണിന് ആറ്റിങ്ങൽ അഗ്‌നി രക്ഷാ നിലയത്തിന്റെ സ്വീകരണം

eiO3GIF10386

 

ആറ്റിങ്ങൽ : സൈക്ലത്തോണിന് ആറ്റിങ്ങൽ അഗ്‌നി രക്ഷാ നിലയം സ്വീകരണം നൽകി. ഇന്ന് ( 14/04/2021 ) 12 മണിയോടെയാണ് സൈക്ലത്തോൺ അംഗങ്ങൾ നിലയത്തിൽ എത്തിചേർന്നത്. നാഷണൽ ഫയർ ഡേയുടെ സന്ദേശം പൊതുജനങ്ങളിൽ എത്തിക്കാൻ തിരുവനന്തപുരം മുതൽ എറണാകുളം വരെയും കോഴിക്കോട് മുതൽ എറണാകുളം വരെയും 25 വീതം സേനാംഗങ്ങൾ നടത്തുന്ന സൈക്കിൾ യാത്ര കമാന്റന്റ് ജനറൽ ബി.സന്ധ്യ ഐപിഎസ് ഉദ്ഘാടനം നിർവ്വഹിച്ചു. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട സൈക്കിൾ സന്ദേശ യാത്ര ആറ്റിങ്ങൽ അഗ്നിശമന നിലയത്തിലെത്തിയപ്പോൾ സ്റ്റേഷൻ ഓഫീസർ ജിഷാദിൻ്റെ നേതൃത്വത്തിൽ നിലയത്തിലെ സേനാംഗങ്ങൾ സ്വീകരിച്ചു. ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം അംഗങ്ങൾ 3 മണിയോടെ യാത്ര തുടർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!