Search
Close this search box.

ആറ്റിങ്ങൽ സ്വദേശിനിക്ക് ഇന്ത്യൻ ഹോക്കി ടീമിൽ സെലക്ഷൻ

eiJQSK167720

 

ആറ്റിങ്ങൽ :ആറ്റിങ്ങൽ സ്വദേശിനിക്ക് ഇന്ത്യൻ ഹോക്കി ടീമിൽ സെലക്ഷൻ ലഭിച്ചു. ആറ്റിങ്ങൽ ടിബി ജംഗ്ഷന് സമീപം എം. എസ് നഗറിൽ ഓട്ടോ ഡ്രൈവർ മുരളിയുടെയും ആശാ വർക്കർ സജിതയുടെയും മകൾ ദേവികയ്ക്കാണ് ഇന്ത്യൻ ഹോക്കി ടീമിൽ സെലക്ഷൻ ലഭിച്ചത്. പത്തനംതിട്ട മാർതോമ്മാ കോളേജിൽ രണ്ടാം വർഷ സുവോളജി ബിരുധ വിദ്യാർത്ഥിനിയാണ് ദേവിക. കായിക രംഗത്തോട് അടങ്ങാത്ത ആവേശം സൂക്ഷിക്കുന്നയാളാണ് ദേവിക. വീട്ടിലൊരുപാട് സാമ്പത്തിക പ്രയാസങ്ങൾക്ക് നടുവിലാണ് ദേവികയുടെ കുടുംബം. സർക്കാർ സഹായത്തിൽ ലഭിച്ച ഒരു തുണ്ട് ഭൂമിയിൽ നിർമ്മിച്ച ചെറിയവീട്ടിലേക്ക് നല്ല വഴി പോലുമില്ല. വീട്ടിൽ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലഎം ജീവിത പ്രാരാബ്ദം ആശാ വർക്കറായ അമ്മ സജിതയുടെ തലയിലാണ്. മത്സരങ്ങളിൽ പങ്കെടുക്കാനും, പ്രാക്ടിസിനും നല്ല ചിലവുണ്ട്. അത് പോലെ ബോഡി ഫിറ്റ്നസും പ്രധാനമാണ്. ഒരുപാട് സാമ്പത്തിക ബാധ്യതയിലായ കുടുംബത്തിലെ ഏക പ്രതീക്ഷയാണ് ദേവിക. കായിക രംഗത്ത് വലിയ സ്വപ്നങ്ങളാണ് ഈ ദേവികയ്ക്കുള്ളത്. ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ വസതിയിലെത്തി ദേവികയെ ആദരിച്ച് വിജയാശംസകൾ നേർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!