കിളിമാനൂർ : കിളിമാനൂർ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരദേവി അമ്മയുടെ ‘കാളിന്ദീതീരം’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു.ഡോ രാജേന്ദ്രൻ പിള്ള അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത കവി മതിരബാലചന്ദ്രനിൽ നിന്നും തൃശൂർ ഡിവൈഎസ്പി രാകേഷ് പുസ്തകം ഏറ്റുവാങ്ങി. കുടിയേല ശ്രീകുമാർ, വിജയകുമാർ, കുറ്റിമൂട് രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.